കല്‍പ്പറ്റ : ഭരണഘടനാ ശില്പി ഡോ. ബി.ആര്.അംബേദ്കറിന്റെ 125ാം ജന്മവാര്ഷികാഘോഷം മാര്‍ച്ച് ഒന്നിന് വിവിധപരിപാടികളോടെ ആഘോഷിക്കാന്‍ എഡിഎം പി. വി.ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നെഹ്റു യുവകേന്ദ്രയും കേന്ദ്ര സാമൂഹിക ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലെ ഡോ. അംബേദ്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് ഒന്നിന് രാവിലെ ക ല്‍പ്പറ്റ എസ്കെഎംജെ സ്കൂ ള്പരിസരത്തുനിന്ന് ദേശീയോദ്ഗ്രഥനറാലി തുടങ്ങും. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ സമാപിക്കുന്ന റാലിയി ല്‍ നെഹ്റുയുവകേന്ദ്ര വളണ്ടിയ ര്മാര്, ബത്തേരി സെന്റ്മേരീസ് കോളജ്, മുട്ടില്‍ ഡബ്ല്യുഎംഒ കോളജ്, കല്‍പ്പറ്റ ഗവ.കോളജ് എന്നിവിടങ്ങളിലെ എന്‍സിസി കാഡറ്റുകള്‍, എന്എസ്എസ്വളണ്ടിയര്മാര്, മുണ്ടേരി ഹയര്‍ സെക്കന്‍ഡറിസ്കൂള്‍, കണിയാമ്പറ്റ എംആര്‍എസ്, എസ്കെഎം ജെ സ്കൂള്‍ എന്നിവയിലെ സ്റ്റുഡന്റ് പൊലീസ്കാഡറ്റുകള് തുടങ്ങിയവര്‍ അണിനിരക്കും. ബാന്റ്വാദ്യം, ശിങ്കാരിമേളം തുടങ്ങിയവ റാലിയിലുണ്ടാവും.
രാവിലെ 11ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ജില്ലാ കണ്വെന്ഷന് നടത്തും. അംബേദ്കറും ഭരണഘടനയും, അംബേദ്കറും സാമൂഹിക പരിഷ്കരണവും എന്നീ വിഷയങ്ങളില്‍ പ്രഭാഷണവും ഫോട്ടോ പ്രദര്‍ശനവുമുണ്ടാവും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഫുട്ബാള്‍, വോളിബാള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, വടംവലി, കളരിപ്പയറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കും. നെഹ്റുയുവകേന്ദ്ര ജില്ലായൂത്ത്കോര്ഡിനേറ്റര് കെ.കുഞ്ഞഹമ്മദ്, സെന്റ്മേരീസ് കോളജ് പ്രിന്‍സിപ്പല്‍ പ്രേംജി ഐസക്, കല്‍പ്പറ്റ ഗവ.കോളജ് എന്‍ എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുജ.കെ.എസ്, ജില്ലായൂത്ത് പ്രേ ാഗ്രാം ഓഫീസര്‍ കെ.ജി.പ്രദീപ് കുമാര്‍, സ്പോര്‍ട്സ്കൗണ്‍സില്‍ പ്രസിഡന്റ് സലിംകടവന്, ജില്ലാസാമൂഹിക നീതി ഓഫീസര്‍ രത്നസിംഗ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: