വടശേരിക്കര: ഇടക്കുളംപള്ളിക്കമുരുപ്പ് സാംസ്കാരിക നിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ആയൂര്‍ വേദാശുപത്രിയുടെ പ്രവര്‍ത്തനം, പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം അതീവ പ്രധിസന്ധി നേരിടുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ ഏറെയായി ആശുപത്രി പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ള സാംസ്കാരിക നിലയത്തിന്റെ ഇടുങ്ങിയ രണ്ടു മുറികളിലാണ്. അതുതന്നെ താല്കാലിക വ്യവസ്ഥയിലാണ്. ഒരു സ്ഥിരം ഡോക്ടറും, ഫാര്‍മസിസ്റ്റ് ഉള്‍പെടെ നാല് പേരുമാണ് ജീവനക്കാരായുള്ളത്. ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ പ്രശ്നം ജല ദൗര്‍ലഭ്യമാണ്. ദിവസേന 500 ലിറ്ററെങ്കിലും വെള്ളം ആശുപത്രിയുടെ നടത്തിപ്പിന് ആവശ്യമാണ്. കഷായങ്ങളും, മരുന്നുകളും നിര്‍്മിക്കുന്നതിനാണ് പ്രധാനമായും വെള്ളം ആവശ്യമായി വരുന്നത്. ജല ദൗര്‍ലഭ്യം മൂലം ടോയിലെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തത് സ്ത്രീകള്‍ ഉള്‍പെടെയുള്ള ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
1964 ലാണ് ആയൂര്‍വേദ ആശുപത്രി വടശേരിക്കര പഞ്ചായത്തിനായി കുംബളാം പൊയ്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെയും, ജീവനക്കാരുടെയും അന്നുമുതലുള്ള ആവശ്യമാണ് ആശുപത്രിക്കായി ഒരു കെട്ടിടം വേണമെന്നത്. അതുനുള്ള സൗകര്യം ധാരാളം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണ സമിതി കേട്ട ഭാവം നടിക്കുന്നില്ല. 1986 ലാണ് ആശുപത്രി ഇടക്കുളത്തെത്തുന്നത്. നിന്ന് തിരിയാനിടമില്ലാത്ത ഒരു ചെറിയ മുറിയിലാണ്കഷായലേഹ്യ നിര്‍മാണം നടക്കുന്നത് . പരിശോധനാ മുറിയില്‍ ഒരുവശത്ത് കാലൊടിഞ്ഞ പഴയ കസേരകളും, മറുവശത്ത് കമ്പുട്ടറുകളും സ്ഥാപിച്ചിരിക്കുന്നു. പിന്നെ ഉള്ളത് ഫാര്‍മസി മാത്രമാണ്. നേഴ്സ് ഉള്‍പെടെ മറ്റു ജീവനക്കാര്‍ ചെറിയ വരാന്തരയിലാണ് ഇരിക്കുന്നത്. മഴക്കാലത്ത് ചുവരിലെ ചോര്‍ച്ച കാരണം മരുന്നുകളും മറ്റും നശിച്ചു പോകുന്നത് പതിവാണ്. ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ വന്നു പോകുന്നത്. 13 വര്‍ഷമായി വെള്ള തേക്കുകയോ, വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. പുതുതായി ചുമതലയേറ്റ പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ്മെമ്പര്‍ ഉഷ സജിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ഇപ്പോള്‍ ആശുപത്രിയിലേക്ക് അത്യാവശ്യത്തിനുള്ള കുടി വെള്ളം എത്തിക്കുന്നത്. ആശുപത്രിയുടെ ശോചനീയ അവസ്ഥയെ ക്കുറിച്ച് ഡി എം ഓ യ്ക്കും പരാതി നല്കിയിട്ടുള്ളതാണ്. പക്ഷെ ഇത്തരം ആശുപത്രികളുടെ പ്രവര്‍ത്തന ചുമതല അതാതു പഞ്ചായത്ത് കമ്മിറ്റികള്‍ക്കാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ആരും തന്നെ ആശുപത്രി സന്ദര്‍ശിക്കുകയോ, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയോ ചെയ്യാറില്ല. ആയിരക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് ഇതുമൂലം നശിച്ചുകൊണ്ടിരിക്കുന്നത്
സ്ഥാനമേറ്റെടുത്ത ശേഷം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് പതിനഞ്ചാംവാര്‍ഡ്മെമ്പര്‍ ഉഷ സജി പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ മുഖ്യ ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സഹായിക്കാന്‍ ഏതറ്റം വരയും പോകും. അധികാര സ്ഥാനങ്ങളില്‍ നിന്ന് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ബഹു ജനങ്ങളെ അണി നിരത്തി പ്രക്ഷോഭങ്ങള്‍ സംഘ ടിപ്പിക്കുമെന്നു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് മെമ്പര്‍ ഉഷ സജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: