കല്‍പ്പറ്റ : കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂളില്‍ നടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള ഫോട്ടോപ്രദര്‍ശനം എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കുംവികസനം ശ്രദ്ധേയമാകുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിന്കീഴിലുള്ള കേന്ദ്രപരസ്യദൃശ്യ പ്രചാരണവിഭാഗമാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകളും അത് പ്രാവര്‍ത്തികമാക്കാന്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുംആണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജന്‍ധന്‍ യോജന, സുകന്യസമൃദ്ധിയോജന, മുദ്രാബാങ്ക്, ബേട്ടീ ബച്ചാവോ ബേട്ടീപഠാവോ, ഡിജിറ്റല്‍ ഇന്ത്യ, ശുചിത്വഭാരതം, ന്യൂനപക്ഷങ്ങള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി വിവിധ കേന്ദ്രപദ്ധതികളുടെ പ്രാഥമികമായ വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്നും മനസിലാക്കിയെടുക്കാവുന്നതാണ്. ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനംചെയ്ത ഫോട്ടോപ്രദര്‍ശനം ഫെബ്രുവരി 19ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: