കല്‍പ്പറ്റ : ജില്ലയിലെ കാര്‍ഷിക മേഖലയില്‍ എല്ലായിടത്തും ജലസേചനം ഉറപ്പുവരുത്തുന്നതിനായി പ്രധാന്‍മന്ത്രി കൃഷി സിഞ്ചായീ യോജനക്ക് (പി.എം.കെ.എസ്.വൈ) കീഴില്‍ തയാറാക്കിയ സമഗ്ര ജലസേചന കര്‍മ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അഡ്ഹോക് കമ്മിറ്റി തത്വത്തില്‍ അംഗീകാരം നല്കി. സബ് കലക്ടര്‍ ശീറാം സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കൃഷി വകുപ്പ് തയാറാക്കിയ പദ്ധതി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും. നിലവില്‍ ജില്ലയില്‍ ഒമ്പത് ശതമാനം മാത്രമാണ് ജലസേചന സൗകര്യമുള്ള പ്രദേശങ്ങള്‍. വിവിധ ജലാശയങ്ങളെ ഉപയോഗിച്ചും പുനരുജ്ജീവിപ്പിച്ചും സമഗ്രമായ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി, അമ്പലവയല്‍, എടവക, കോട്ടത്തറ, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി, വേങ്ങപ്പള്ളി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ 2015-16 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നല്കി. മഹാത്മഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റ് യോഗം അംഗീകരിച്ചു.
ജില്ലാആസൂത്രണഭവനില് ചേര്‍ന്നയോഗത്തില്‍ സമിതി ചെയര്‍പേഴ്സനായ ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സമിതിമെംബര് സെക്രട്ടറിയായ ജില്ലാകലക്ടര്‍ കേശവേന്ദ്ര കുമാര്‍, കല്‍പ്പറ്റ ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, ബത്തേരിനഗരസഭാ ചെയര്മാന് സി.കെ.സഹദേവന്, ജില്ലാപ്ലാനിംഗ് ഓഫീസര്‍ ആര്.മണിലാല്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ്മേധാവിക ള്തുടങ്ങിയവര്സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: