വാളാട് : വാളാട് ശ്രീകുരിക്കിലാല്‍ ഭഗവതിക്ഷേത്രത്തിലെ ആറാട്ട്, തിറമഹോത്സവ നടത്തിപ്പിനായി മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യരക്ഷാധികാരിയായും എംഎല്‍എ ഐ.സി.ബാലകൃഷ്ണന്, ബിന്ദുവിജയകുമാര്‍, വി. െക.ശശികുമാര്‍ എന്നിവര്‍ രക്ഷാധികാരികളായും സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി18 മുതല്‍ 25വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഭക്തിനിര്‍ഭരമായ ഇരുപതില്പരം തിറയാട്ടങ്ങള്‍, ആധ്യാത്മികപ്രഭാഷണം, താലപ്പൊലി എഴുന്നെളളുത്ത്, ഭക്തിഗാനസുധ, നാടന്‍പാട്ട്, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി പുല്‍പ്പളളി കൃഷ്ണന് നമ്പൂതിരി,മേല്‍ശാന്തി വിജയന്‍നമ്പൂതിരി, പ്രസീദന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. കൂടാതെ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി എല്ലാ ദിവസവും അന്നദാനവും ഒരുക്കിയിട്ടുള്ളതായും ഭാരവാഹികള്അറിയിച്ചു. മറ്റ് ഭാരവാഹികളായി പി.കെ.വീരഭദ്രന്(ചെയര്മാന്), ശാന്തവിജയന് (വൈ.ചെയര്മാന്), എന്‍.വി.രാജഗോപാലന്‍(കണ്‍വീനര്‍), ബൈജുചൈതന്യ (ജോ.കണ്‍വീനര്‍) ഷൈലേഷ് പുതുപ്പളളി(ട്രഷറര്‍)എന്നിവരെയുംതിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: