കൊച്ചി: ഐ.ഇ.ഇ.ഇ പ്രമുഖ സെമി കണ്ടക്ടര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി കമ്പനിയായ എ.ആര്. എമ്മുമായി സഹകരിച്ച് ഐ.ഇ.ഇ.ഇ ബ്ലെണ്ടഡ് പഠന പദ്ധതിയുടെ ഭാഗമായി പുതിയ എംബെഡഡ് സിസ്റ്റം കോഴ്സ് നടപ്പാക്കുന്നു.
എംബെഡഡ് കമ്പ്യൂട്ടിങ്ങ് വിപണിയുടെ അടിസ്ഥാനമെന്ന് അറിയപ്പെടുന്ന എ.ആര്. എം സാങ്കേതിക വിദ്യയില്‍ ഓണ്‍ലൈന്‍, പ്രാക്ടിക്കല്‍ പരിശീലനം ലഭിക്കുമെന്നതാണ് പുതിയ കോഴ്സിന്റെ പ്രത്യേകതയായി അവകാശപ്പെടുന്നത്.
എ.ആര്.എം അധിഷ്ഠിത എംബെഡഡ് സിസ്റ്റങ്ങളുടെ ഉപയോഗം ഇന്‍ഡസ്ട്രിയല്‍ ഒട്ടൊമെഷനിലും ഓട്ടോമോട്ടീവ് മേഖലയിലും വര്‍ധിച്ച് വരുന്നതിനാല്‍ എ.ആര്.എം സാങ്കേതിക വിദ്യകളില്‍ എന്‍ജിനീയര്‍ക്ക് അവഗാഹം അനിവാര്യമാണെന്ന് ഐ.ഇ.ഇ.ഇ ലീഡ് ഡയറക്ടര്‍ ഡേവിഡ് ഗോള്‍ഡ്സ്റ്റെയിന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: