മാനന്തവാടി : ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി കുടിശ്ശിഖയായവര്ക്കായി ബാങ്കിന്റെ പ്രധാന ഓഫീസിലും ശാഖാ ഓഫീസുകളിലും ആശ്വാസ് അദാലത്ത് നടത്തും.
18 ന് ജില്ലാ ആസ്പത്രി റോഡിലെ ബാങ്കിന്റെ പ്രധാന ഓഫീസിലും 19, 20 തീയ്യതികളില്‍ യഥാക്രമം എടവക, പയ്യമ്പള്ളി ഓഫീസുകളിലുമാണ് അദാലത്ത് നടത്തുക. പരമാവധി ഇളവുകള്‍ നല്കി നടത്തുന്ന അദാലത്ത് ഇടപാടുകാര്‍ പ്രയോജനപ്പെടുത്തണമെന്ന് മാനേജിങ് ഡയരക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: