ന്യൂദല്‍ഹി: ജോയ് ആലുക്കാസിന്റെ 120-ാമത്തെ ഷോറൂം രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ലോഹങ്ങളിലും രത്നക്കല്ലുകളിലുമായി പണിതീര്‍ത്ത നൂതന ഡിസൈനുകളിലെ ആഭരണശ്രേണിയുമായി വെള്ളിയാഴ്ചയാണ് പുതിയ ഷോറൂം വിജേന്ദര്‍ ഗാര്‍ഗ് എംഎല്‍എ ഉദ്ഘാടനം ചെയ്തത്.
ഓരോ ബില്ലിനൊപ്പവും ഒരു സര്‍പ്രൈസ് സമ്മാനം കുറച്ചുകാലത്തേക്ക് ഉണ്ടാകുമെന്ന് കൊച്ചി ആസ്ഥാനമായ ജോയ് ആലുക്കാസിന്റെ ഡിജിഎം(റീടൈല്‍) പി.ഡി. ഫ്രാന്‍സിസ് പറഞ്ഞു. അടുത്ത ഷോറൂം ഫെബ്രുവരി 20ന് തമിഴ്നാട്ടിലെ വില്ലുപുരത്ത് ആരംഭിക്കുമെന്ന് ജോയ് ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോസ് ഡി. പള്ളിക്കുന്നന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: