കൊച്ചി: വനിതകള്‍ക്കായി വിസ്പര്‍ അള്‍ട്രാ പാഡുകള്‍ വിപണിയില്‍ ഇറക്കി. ബോളിവുഡ് താരം പരിണീതി ചോപ്രയും മന്ദിര ബേദിയും പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നന്ദിത പല്ഷേത്കറും ചേര്‍ന്നാണ് വിസ്പര്‍ അള്‍ട്രാ അവതരിപ്പിച്ചത്. പുതിയ കാലഘട്ടത്തിലെ അള്‍ട്രാ ഗേള്‍സ് എന്ന നിലയില്‍ മാസത്തിലെ 30 ദിവസവും പരിമിതികളില്ലാത്തവരായി അവര്‍ മാറണമെന്ന് പരിണീതി ചോപ്ര പറഞ്ഞു. ആര്‍ത്തവവുമായി ബന്ധപ്പെട്ട അബദ്ധധാരണകളില്‍ നിന്നും വേറിട്ടു നില്ക്കാന് വനിതകള്‍ക്ക് കഴിയണം. ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിന് ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് ഡോ. നന്ദിത പല്ഷേത്കര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: