കൊച്ചി: സോണി പിക്ചേഴ്സ് നെറ്റ്വര്ക്സ് ഇന്ത്യയുടെ ഭാഗമായ സോണി പിക്സും എഎക്സ്എനും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മുഖവും മെച്ചപ്പെട്ട ടെലിവിഷന്‍ പരിപാടികളും അവതരിപ്പിക്കുന്നു.
അതിശയത്തോടെ നിലകൊള്ളുക’ എന്ന പുതിയ ബ്രാന്റ് തത്വത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ മുന്‍നിര ഹോളിവുഡ് ചിത്രങ്ങളായ ജൂറാസിക് വേള്‍ഡ്, ഫാസ്റ്റ് ആന്റ് ഫ്യൂറിയസ് 7 ആന്റ് മിനിയന്‍സ് തുടങ്ങിയവ സംപ്രേഷണം തുടങ്ങി.
ചാനലിന്റെ ഔദ്യോഗിക ശബ്ദം വനിതയുടേതാക്കിയത് ഇതിന്റെ ഭാഗമാണ്. ലോഗോ കാണാതെ തന്നെ ചാനലിനെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ മാറ്റമെന്ന് സോണി പിക്ചേഴ്സ് നെറ്റ്വര്ക്സ് ഇന്ത്യ വൈസ് പ്രസിഡന്റും ബിസിനസ് തലവനുമായ സൗരഭ് യാജ്ഞിക് പറഞ്ഞു.
ആഗോളതലത്തില്‍ സോണി പിക്ചേഴ്സ് ലഭ്യമാക്കുന്ന എല്ലാ ഹോളിവുഡ് ചിത്രങ്ങളും ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാനവകാശമുള്ള സോണി പിക്സ് എക്കാലത്തേയും ഹിറ്റുകളായ സ്റ്റാര്‍വാര്‍സ്, ട്വിലൈറ്റ്, അയണ്‍ മാന്‍ ആന്റ് റോക്കി, ദി അവഞ്ചേഴ്സ്, ടെര്‍മിനേറ്റര്‍, ദി എക്സ്പന്റബിള്സ്, ചാര്‍ളീസ് ഏഞ്ചല്‍സ്, ഹെര്‍ക്യൂലീസ്, ഹോബിറ്റ് 3, ഹംഗര്‍ ഗെയിംസ് 3 തുടങ്ങിയവ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് കാഴ്ചവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: