ചേരുവകള്‍
റവ – 1 കപ്പ്
കാരറ്റ് – 1 വലുത്
മല്ലിയില – 1 കെട്ട്
പച്ചമുളക് – 3 എണ്ണം
കടലപ്പരിപ്പ്, ഉഴുന്ന്,
കറിവേപ്പില – 1 ടീസ്പൂണ്‍ വീതം
ഇഞ്ചി – 1/2 കഷ്ണം.
അണ്ടിപ്പരിപ്പ്, വാള്‍നട്ട് – 8 എണ്ണം
നെയ്യ് – 6 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
നാരങ്ങാ – 1 പകുതി
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
റവ വറുത്ത് പൊന്നിറമാക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്യുക, സവാള, മല്ലിയില, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായരിയുക.
ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാക്കുക. കറിവേപ്പില, കടുക് എന്നിവയിട്ട് വറുക്കുക, പൊട്ടുമ്പോള്‍ ഉഴുന്നും കടലപ്പരിപ്പും അണ്ടിപ്പരിപ്പും വാള്‍നട്ടും ചേര്‍ത്ത് വറുത്ത് പൊന്നിറമാക്കുക. ഇനി സവാളയിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. എല്ലാം വറ്റുമ്പോള്‍ ഒരു നുള്ള് മഞ്ഞളും 1 ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് കടകെട്ടാതിളക്കുക. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. മല്ലിയില വിതറി വാങ്ങുക. ചൂടോടെ വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: