കൊച്ചി: നീര കര്‍ഷകര്‍ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് വഴി 3 കോടിയുടെ മൂലധനസഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നാളികേര വികസന ബോര്‍ഡ് ശുപാര്‍ശ ചെയ്ത 6 കമ്പനികള്‍ക്കാണ് 50 ലക്ഷം വീതം 3 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
നീര കര്‍ഷകര്‍ക്കായി 32 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. ഇതില്‍ ഓഹരി മൂലധനത്തിന് നല്കാന് ബജറ്റില്‍ വകയിരുത്തിയിരുന്ന 10 കോടി രൂപയില്‍ നിന്നാണ് കര്‍ഷകര്‍ സ്വയം കണ്ടെത്തുന്ന തുകയുടെ 25 ശതമാനം മൂലധനസഹായമായി അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: