തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ ആധുനികവത്കരണത്തിനും മറ്റു മൂലധന ചെലവുകള്‍ക്കുമായി എസ്ബിടി 100 കോടിരൂപയുടെ പുതിയ വായ്പയ്ക്ക് അനുമതി നല്കി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ച പ്രകാരമുള്ള 1300 കോടിരൂപയുടെ വായ്പാകൈമാറ്റത്തില് എസ്ബിടിയുടെ പങ്കാളിത്തമായ 275 കോടിരൂപയില്‍ ഉള്‍പ്പെടും ഇത്.
1300 കോടിയുടെ കണ്‍സോര്‍ഷ്യം വായ്പ 12 വര്‍ഷത്തേക്ക് ഫ്ളോട്ടിംഗ് നിരക്കിലാണ് നല്‍കുന്നത്.
വസ്തുപണയവും ദിവസവുമുള്ള തിരിച്ചടവും കൂടാതെ 27 ഡിപ്പോകളിലെ കളക്ഷനും കെഎസ്ആര്‍ടിസി ബാങ്കിനു നല്‍കും. വായ്പകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു ലഭിക്കുന്നതിനാല്‍ കോര്പ്പറേഷന് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് കാര്യമായ പുരോഗതി ഉണ്ടാകും. കെടിഡിഎഫ്സിയില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് എടുത്തിരിക്കുന്ന വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിവര്‍ഷം 25 കോടിരൂപയുടെ ലാഭമുണ്ടാക്കാന്‍ കോര്പ്പറേഷന് ഇതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: