കൊച്ചി: രാജ്യത്തെ സൂപ്പര്‍ ബൈക്ക് മേഖലയിലെ പ്രമുഖരും പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്കിംഗ് ബ്രാന്‍ഡുമായ ബെനേലി ഇത്തവണത്തെ ഓട്ടോ എക്സ്പോയില്‍ നാല് പുതിയ സൂപ്പര്‍ ബൈക്ക് മോഡലുകള്‍ അവതരിപ്പിച്ചു. ടി നേക്കഡ് ടി 135, ബി എക്സ് 250, ടോര്നാടോ 300, ടി ആര് കെ 502 എന്നീ മോഡലുകലാണ് കമ്പിനി പുതുതായി അവതരിപ്പിച്ചത്. ഡി എസ് കെ ബനേലി ഷോ റൂമുകളില്‍ ഇവ ഉടന്‍ ലഭ്യമാകും.
ഡി എസ് കെ ബെനേലിക്ക് നിലവില്‍ 15 ഷോ റൂമുകളാണ് രാജ്യത്തുള്ളത്. പൂനെ, മുംബൈ, ഗോവ, അഹമദാബാദ്, സൂററ്റ്, താനെ,ഇന്‍ഡോര്‍, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ഡല്‍ഹി, ചന്ദീഗദ്, ജൈപൂര്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍. ഈ വര്‍ഷം പുതിയ അഞ്ച് ഷോ റൂമുകള്‍ കൂടി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: