തൃശൂര്‍: ജോയ് ആലുക്കാസ് ഫൗണ്ടേഷന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി രോഗികള്‍ക്ക് തുറന്നുകൊടുത്തു. രണ്ടാം വാര്‍ഡാണ് നവീകരിച്ചത്.
2015 ഡിസംബര്‍ ആദ്യവാരത്തിലാണ് വാര്‍ഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഇന്നലെ നിരവധി പൗരപ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാരഥി ജോയ് ആലുക്കാസ് വാര്‍ഡ് തുറന്നുകൊടുത്തു.
ചടങ്ങില്‍ തൃശൂര്‍ ഐഎംഎ പ്രസിഡണ്ട് ഡോ. എ.വി.ആന്റോ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി വാസു മുഖ്യാതിഥിയായിരുന്നു. പ്രൊഫ. കെ.എന്‍. രമേഷ്, ഡോ. കെ.ബാലഗോപാല്‍, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡണ്ട് ഡോ. വി.വേണുഗോപാല്‍, മനോജ് കമ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പണിതീര്ന്നുകിടക്കുന്ന ഒ.പി.ബ്ലോക്കിന് ആവശ്യമായ ഫര്‍ണീച്ചറുകള്‍ ഫൗണ്ടേഷന് സംഭാവന ചെയ്തു. വൈദ്യുതി കണക്ഷന് ലഭിച്ചാലുടന്‍, ഒ.പി. വിഭാഗം തുറന്നു പ്രവര്‍ത്തിക്കും.
ആശുപത്രിയില്‍ എസി യൂണിറ്റുകള്‍ സംഭാവന നല്കി ബ്ലഡ് ബാങ്ക് പ്രവര്‍ത്തനക്ഷമമാക്കിയതും ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലും ഫൗണ്ടേഷന് ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: