കൊച്ചി: ദല്‍ഹി ഓട്ടോ എക്സ്പോ 2016-ല്‍ ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ 10 പുതിയ മോഡലുകളവതരിപ്പിക്കും. ഹോണ്ട ‘നവി’ യാണ് പുതിയ മോഡലുകളില്‍ പ്രധാനം. സൂപ്പര്‍ ബൈക്കായ ആര്‍സി 213 വിയാണ് മറ്റൊന്ന്.
സ്പോര്‍ട്സ് ഹൈബ്രിഡ് 3- വീലര്‍ നിയോവിങ്ങും ഇവി- കബ്ബുമാണ് കണ്‍സപ്റ്റ് മോഡലുകളില്‍ മുഖ്യം. മറ്റ് രണ്ട് കണ്‍സപ്റ്റ് മോഡലുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹോണ്ടയുടെ ബ്രാന്റ് അംബാസിഡര്‍മാരായ അക്ഷയ്കുമാറും താപസി പന്നുവും ഓട്ടോ എക്സ്പോയിലെ ഹോണ്ട പവിലിയനില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: