കോട്ടയം: ഇദല്വെയ്സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് ലിമി. കേരളത്തിലെ രണ്ടാമത്തെ ബ്രാഞ്ച് ഓഫീസ് കോട്ടയത്ത് തുറന്നു. കഞ്ഞിക്കുഴി ദേവലോകം റോഡില്‍ ഡിസിജി ഫഌറ്റിലാണ് ഓഫീസ്.
ഇന്‍ഷുറന്‍സ് സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമാക്കുന്നതിന് പ്രചോദനമേകുകയാണ് ലക്ഷ്യമെന്ന് കമ്പനി എംഡിയും സിഇഒയുമായ ദീപത്ത് മിത്തല്‍ പറഞ്ഞു. നിരന്തരവും ദീര്‍ഘകാലാധിഷ്ഠിതവുമായ കാലാവധി വഴി ഉപഭോക്താക്കള്‍ക്ക് മൂല്യമെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഹെഡ് ഓഫ് സെയില്‍സും സിഎംഒയുമായ യശ് പ്രസാദ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: