തിരുവനന്തപുരം: സ്വര്‍ണ്ണ വ്യാപാര വിപണിയില്‍ ഉണര്‍വ്വുണ്ടാക്കാന്‍ വാണിജ്യ നികുതി പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലബാര്‍ ഗോള്‍ഡും ഇ.വൈ. കണ്‍സള്‍ട്ടന്റും ചേര്‍ന്നു നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ വണിജ്യ നികുതിമേഖലയിലെ തെറ്റായ നികുതിഘടന വരുമാന നഷ്ടം ഉണ്ടാക്കുന്നുണ്ട്. അതില്‍ തിരുത്തലുകള്‍ എല്ലാ വിഭാഗങ്ങളുമായി ആലോചിച്ച് വരുത്തും.
സ്വര്‍ണ്ണത്തിന് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ ഇവിടെ അഞ്ചു ശതമാനം കോമ്പൗണ്ടിങ് നികുതിയുള്ളത് കച്ചവടക്കാര്‍ക്ക് ഏറെ നഷ്ടം ഉണ്ടാക്കുന്നതായി മലബാര്‍ ഗോള്‍ഡ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ഇത് സ്വര്ണ്ണക്കള്ളക്കടത്തിലേക്കു നയിക്കുന്നുവെന്നും വ്യാപാരികള്ക്കെല്ലം ഒരേപോലെ ബാധകമായ, സുതാര്യമായ നികുതി ഘടനയുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജൂവലറി വാണിജ്യനികുതിക്ക് വേറിട്ട സമീപനം േവണമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യവ്യാപകമായി സ്വര്‍ണ്ണ നികുതി ഒരുശതമാനമാക്കണമെന്ന് വിഷയം അവതരിപ്പിച്ച് വിദഗ്ദ്ധന് കെ. ടി. ചാണ്ടി പറഞ്ഞു. ജോയ്സ്കറിയ മോഡറേറ്ററായിരുന്നു. പി. ഉബൈദുള്ള എംഎല്‍എ, ആദായനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സഞ്ജയ് ജോസഫ്, കസ്റ്റംസ് അസി. കമ്മീഷണര്‍ എ. ആര്. അശോക് കുമാര്‍, റിസര്‍വ് ബാങ്ക് അസി.അഡൈ്വസര്‍ നാവാസ് ജലാലുദ്ദീന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: