കൊച്ചി: നാളികേര ടെക്നോളജി മിഷനു കീഴില്‍ നാളികേര സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനോ നവീകരിക്കുന്നതിനോ സംരംഭകരില്‍ നിന്നും നാളികേര വികസന ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ നാളികേര കൃഷിയേയും വ്യവസായത്തെയും പരിപോഷിപ്പിക്കാനും സഹായിക്കാനും വേണ്ടി 2001ല്‍ ബോര്‍ഡ് ആരംഭിച്ചതാണ് നാളികേര ടെക്നോളജി മിഷന്.
മൂല്യവര്‍ദ്ധിത നാളികേരോല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി ചിലവിന്റെ 25 ശതമാനം നിരക്കില്‍ 50 ലക്ഷത്തില്‍ കവിയാത്ത തുക ധനസഹായം നല്‍കും. രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍, എന്‍ജിഒ, സംരംഭകര്‍, വ്യക്തികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അര്‍ഹമായ സഹായം നല്‍കും. താല്പര്യമുള്ളവര്ക്ക് പദ്ധതി റിപ്പോര്‍ട്ടും, ആവശ്യമുള്ള രേഖകളും സഹിതം അപേക്ഷിക്കാം.
പായ്ക്ക് ചെയ്ത തേങ്ങാ വെള്ളം, മിനിമല്‍ പ്രോസസ്സിംഗ് നടത്തിയ കരിക്ക്, തേങ്ങാ വെള്ളത്തില്‍ നിന്ന് വിനാഗിരി, തൂള്‍ത്തേങ്ങ, ഡയറ്ററി ഫൈബര്‍, കൊഴുപ്പ് നീക്കിയ തേങ്ങപ്പൊടി, തേങ്ങാക്രീം, തേങ്ങ പാല്‍പ്പൊടി, പായ്ക്ക് ചെയ്ത വെളിച്ചെണ്ണ, വെര്‍ജിന്‍ വെളിച്ചെണ്ണ, തേങ്ങാ ചിപ്സ്, ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസ് തുടങ്ങി വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ളതും നൂതനവുമായ നാളികേരാധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഇതോടൊപ്പം നാളികേര ഉത്പാദക
കമ്പനികള്‍ക്കും, നാളികേര ഉത്പാദക ഫെഡറേഷനുകള്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:
04842376265/2377266/2377267/2376553
(എസ്.എസ്. ചോയല്‍ – അസിസ്റ്റന്റ് ഡയറക്ടര്‍, ടിഎംഒസി/ രശ്മി ഡി.എസ് – അസിസ്റ്റന്റ് ഡയറക്ടര്‍, ടിഎംഒസി/ ജ്യോതി കെ.നായര്‍ – ഫുഡ് പ്രോസസ്സിംഗ് എന്‍ജിനിയര്‍, ടിഎംഒസി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: