കൊച്ചി: എസ്യുവി വിഭാഗത്തെ പുനഃനിര്വചിച്ച് പുതിയ എന്‍ഡവറുമായി ഫോര്‍ഡ്. സാങ്കേതികമായി മുന്നില്‍ നില്ക്കുന്ന ഏഴ് സീറ്റ് എസ്യുവി ഫോര്‍ഡ് ഇന്ത്യയില്‍ അനാവരണം ചെയ്തു. ഓഫ് റോഡ് കരുത്തും, മികച്ച ഡ്രൈവിങ് നിലവാരവും കാര്യക്ഷമതയും ഉറപ്പു നല്‍കുന്നതാണ് ഈ എസ്യുവിയെന്ന് ഫോര്‍ഡ് ഇന്ത്യ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ആന്റണി സി കുര്യന് പറഞ്ഞു
ഏഴ് മുതിര്‍ന്നവരെ വരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് ഇന്റീരിയര്‍ ഡിസൈന്‍. പിന്‍സീറ്റുകള്‍ പൂര്‍ണമായി മടക്കിയിട്ടാല്‍ 2100 ലിറ്റര്‍ വരെ കാര്‍ഗോ ഉള്‍ക്കൊള്ളാന്‍ പുതിയ ഫോര്‍ഡ് എന്‍ഡവറിന് കഴിയും. ആദ്യത്തെ രണ്ട് നിര സീറ്റുകളിലേക്ക് തുറക്കുന്ന ഇലക്ട്രിക് പനോരമിക് സണ്‍റൂഫും ഈ വിഭാഗത്തില്‍ ഇതാദ്യമാണ്. 10.91 കിലോമീറ്റര്‍ പ്രതി ലിറ്ററാണ് ഇന്ധനക്ഷമത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: