ബീജിങ്ങ്: ചൈനയുടെ സാമ്പത്തിക വളര്‍ച്ച ആശങ്കാജനകാംവണ്ണം ഇടിഞ്ഞു. 2015ലെ മൊത്തം ആഭ്യന്തരയുല്പ്പാദനം( ജിഡിപി) വെറും 6.9 ശതമാനത്തിലേക്ക് താണതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു മുന്‍പ് 1990ല്‍ ടിയാനന്മെന്സ്ക്വയര് സംഭവത്തെത്തുടര്‍ന്ന് ജിഡിപി 3.8 ശതമാനമായി കുറഞ്ഞിരുന്നു. അതിനു ശേഷം സാമ്പത്തിക വളര്‍ച്ച വളരെക്കുറയുന്നത് ഇതാദ്യമായാണ്.
ആഗോള നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍.2016ലും ചൈനയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടില്ലെന്ന സൂചനയാണ് ഉള്ളത്.സമ്പദ്വ്യവസ്ഥ ഇനിയും സുസ്ഥിരമായിട്ടില്ല. തകര്‍ച്ചയില്‍ നിന്ന് കരകേറിയിട്ടില്ലെന്ന സൂചന നല്കി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് ലിയോ ഖ്വാന്‍ പറഞ്ഞു.സാമ്പത്തിക നയങ്ങൡ ഇനിയും അയവുകള്‍ വരുത്തേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: