കൊച്ചി: നാച്ചുറ ബയോസയന്‍സ് ആയുര്‍വേദിക്സിന്റെ ഉടമസ്ഥതയില്‍ പാലാരിവട്ടം പി.ജെ. ആന്റണി റോഡില്‍ തുറക്കുന്ന നാച്ചുറ ആയുഷ് ആശുപത്രി നാളെ തുറക്കും. രാവിലെ 8.45ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിക്കും. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സ സൗഖ്യരീതികളിലുള്ള ചികിത്സയാണ് നാച്ചുറ ആയുഷ് ആശുപത്രിയില്‍ ലഭ്യമാകുന്നത്.
ആയുര്‍വേദ ചികിത്സയിലെ കായചികില്‍സ, ശല്യതന്ത്ര, കൗമാരഭൃത്യ (ശിശുരോഗവും പരിപാലനവും), പ്രസൂതി (പ്രസവാനന്തര ശുശ്രൂഷ), വന്ധ്യത, സ്ത്രീരോഗം, പഞ്ചകര്‍മ തുടങ്ങിയവയും യോഗ, ഓസോണ്‍ തെറാപ്പി, പോഷക മരുന്നുകള്‍ തുടങ്ങിയവയും ആയുഷ് വിഭാഗത്തിലെ മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ക്കൊപ്പം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
യഥാര്‍ഥ ആയുര്‍വേദത്തെ സംരക്ഷിക്കുന്നതിലും ഒട്ടേറെ നൂതന ആയുര്‍വേദ ഉല്പന്നങ്ങളും രീതികളും സങ്കേതങ്ങളും സൃഷ്ടിക്കുന്നതിലും കേരളമാണ് മുന്നിലെന്ന് നാച്ചുറ ബയോസയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ ജോസഫ് വട്ടക്കുന്നേല്‍ പറഞ്ഞു.
ആധുനിക രോഗനിര്‍ണയ രീതികളെയും പുരാതന പരമ്പരാഗത ചികില്‍സാ രീതികളേയും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഇവിടെ ലഭ്യമാക്കുകയെന്നും വട്ടക്കുന്നേല്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയുടെ ചുമതല വഹിക്കുന്നത് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ രാജേഷ് ശര്‍മ്മയാണ്. നാച്ചുറ ആയുഷ് ആശുപത്രിയുടെ വൈസ് പ്രസിഡന്റാണ് ഡോക്ടര്‍ ജോയ് വര്‍ഗ്ഗീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: