വരൂ–സൂര്യാ…
വിണ്ണിന് വിളക്കുമായ്
എന്നില്‍ പടരുമന്ധകാരത്തെ-
നീയകറ്റുക…!
വരൂ സൂര്യാ…
എന്‍ പ്രാര്‍ത്ഥനാമൃതം നുകരുക
ഇരുളുറക്കിയ സസ്യ, ജീവ-
ജാലങ്ങളെ തൊട്ടുണര്‍ത്തുക
വരൂ സൂര്യാ…
വിണ്ണിന് വിളക്കുമായ്…
നിന് കരസ്പര്‍ശത്താല്‍
കര്‍മ നിരതനായ്
ഞാനക്ഷയപാത്രം നിറയ്ക്കട്ടെ
വരൂ സൂര്യാ…
വിണ്ണിന് വിളക്കുമായ്
എന്നില്‍ പടരുമന്ധകാരത്തെ
നീയകറ്റുക
വരൂ സൂര്യാ…
പാരിന്റെ മക്കള്‍ തന്
പാനപാത്രം നിറയ്ക്കുവാനെന്
കരങ്ങളില്‍ നീ കൈ ചേര്‍ക്കുക
എന്നെ തൊട്ടുണര്‍ത്തുക
വരൂ…സൂര്യാ
വിണ്ണിന് വിളക്കുമായ്…
എന്നില്‍ പടരുമന്ധകാരത്തെ-
നീയകറ്റുക…
പ്രതികരിക്കാൻ ഇവിടെ എഴുതുക: