ന്യൂദല്‍ഹി: പഴങ്ങളുടെയും പച്ചക്കറികളുടേയും ഉല്പ്പാദനക്കാര്യത്തില് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് രണ്ടാം സ്ഥാനം. ഒന്നാമത് ചൈനയാണ്.
2014 201ല്‍ ഭാരതം 1086 കോടിയുടെ 107300 ടണ്‍ മുന്തിരിയാണ് കയറ്റിയയച്ചത്.
ആന്ധ്രയിലെ ചിറ്റൂര്‍, അനന്തപ്പൂര്‍, ജമ്മുകശ്മീരിലെ ബാരാമുള്ള, തെലങ്കാനയിലെ നല്‍ഗോണ്ട, മധ്യപ്രദേശിലെ സാഗര്‍, ഷാദോള്‍, ബംഗാളിലെ ഡാര്‍ജിലിംഗ്, മഹാരാഷ്ട്രയിലെ പൂനെ, ഔറംഗബാദ്, ജല്‍ഗാവ്, സാംഗഌ എന്നീ സ്ഥലങ്ങളാണ് പഴം ഉല്പ്പദനത്തില് മുന്നിട്ടു നില്‍ക്കുന്നത്.
2013ല്‍ ചൈന 1543.64 ലക്ഷം ടണ്‍ പഴങ്ങളാണ് ഉല്‍പ്പാദിപ്പിച്ചത്. ഭാരതം 826.31 ലക്ഷം ടണ്‍ പഴങ്ങളും. മൂന്നാമത് ബ്രസീലാണ്, 377.74 ലക്ഷം ടണ്‍. അമേരിക്ക( 269.86 ലക്ഷം ടണ്‍) സ്പെയിന്( 178.99 ലക്ഷം ടണ്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: