തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. 250 സൗജന്യകോളുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന 375 രൂപയുടെ ലാന്റ്ലൈന് പ്ലാനാണ് ഇതിലൊന്ന്. ലോക്കല്‍, എസ്ടിഡി, മറ്റ് നെറ്റ്വര്ക്കുകള് എന്നിവയിലേക്ക് ഈ സൗജന്യകോളുകള്‍ ബാധകമാണ്. 250ന് ശേഷമുള്ള വിളികള്‍ക്ക് 60 പൈസമുതല്‍ ഒരുരൂപ വരെയുള്ള സ്ലാബുകളിലേക്ക് ചാര്‍ജ് മാറും. നിലവില്‍ ലാന്റ്ലൈന് പ്ലാനുകള്‍ നല്കുന്ന സൗജന്യകോളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് മാത്രമാണ്.
ജനുവരി 31 മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ഇന്സ്റ്റലേഷന് ചാര്‍ജ് ഒഴിവാക്കും. പുതിയ ലാന്റ്ലൈന്, ബ്രോഡ്ബാന്റ് കണക്ഷനുകള്‍ക്കായി ടോള്‍ ഫ്രീ നമ്പറായ 1993 ഏര്‍പ്പെടുത്തി. സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ബിഎസ്എന്‍എല്‍ പ്രതിനിധികള്‍ ഉപഭോക്താവിനെ നേരിട്ട് സമീപിച്ച് പ്ലാനുകള്‍ വിശദീകരിക്കും. വേഗതയേറിയ ബ്രോഡ്ബാന്റ് ലഭ്യമാകുന്നതിനും പ്ലാനുകളില്‍ ഭേദഗതി ചെയ്തിട്ടുണ്ട്.
റൂറല്‍ കോംബോ 650ല്‍ നിലവില്‍ ആദ്യ ഒരു ജിബി വരെയാണ് സെക്കന്റിലെ 2 എംബി വേഗത ലഭിച്ചിരുന്നത്. എന്നാല്‍ 2 എംബി വേഗത ലഭിക്കുന്നതിനുള്ള ഉപയോഗപപരിധി അഞ്ച് എംബിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴിയും അല്ലാതെ പുതുതായി കണക്ഷന് എടുക്കുന്നവര്‍ക്കും മാത്രമായി കോള്‍ചാര്‍ജ് നിരക്കില്‍ നേരത്തെ ബിഎസ്്എന്എല് നല്‍കിയിരുന്ന 80 ശതമാനം ഇളവ് എസ്ടിവി 42(സെക്കന്റ് ബില്ലിങ്), എസ്ടിവി 88 (മിനിറ്റ് ബില്ലിങ്) എന്നീ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ബാധകമാക്കി.
പ്ലാന്‍ 88ല്‍ ബിഎസ്എന്എല്ലിലേക്കുള്ള എല്ലാ എസ്ടിഡി,ലോക്കല്‍ വിളികള്‍ക്കും മിനിറ്റിന് 10 പൈസയായിരിക്കും നിരക്ക്. മറ്റ് നെറ്റ്വര്ക്കുകളിലേക്കുള്ള എസ്ടിഡി, ലോക്കല്‍ കോളുകള്‍ക്ക് മിനിറ്റിന് 30 പൈസയും പ്ലാന്‍ 42ല്‍ ബിഎസ്എന്എല്ലിലേക്കുള്ള എസ്ടിഡി, ലോക്കല്‍ കോളുകള്‍ക്ക് മൂന്ന് സെക്കന്റിന് ഒരു പൈസയും മറ്റ് നെറ്റ്വര്ക്കുകളിലേക്ക് മൂന്ന് സെക്കന്റിന് രണ്ട് പൈസയുമാണ് പുതുക്കിയ നിരക്ക്. ഇന്നലെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി മൂവായിരം പുതിയ മൊബൈല്‍ കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ നല്കി. 22,64,269 ലാന്റ്ലൈന് കണക്ഷനുകളും 68,53,688 മൊബൈല്‍ കണക്ഷനുകളും ബിഎസ്എന്എല്ലിനുണ്ടെന്ന് ചീഫ് ജനറല്‍ മാനേജര്‍ എല്‍.അനന്തരാമന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ മാനേജര്‍മാരായ പി.ജി നിര്‍മ്മല്‍, കെ.സത്യമൂര്‍ത്തി, ഡിജിഎം കെ.വെങ്കിട്ടരാമന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: