ഏലപ്പാറ : തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുന്നതിനും ഇടത് – വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദന് പറഞ്ഞു. പീരുമേട്ടിലെ തേയിലത്തോട്ടം മേഖലയില്‍ തൊഴിലാളികള്‍ ജീവിക്കുന്നത് ദയനീയമായ സാഹചര്യത്തിലാണ.് ടീ ബോര്‍ഡില്‍ നിന്നും നിരവധി ഫണ്ടുകള്‍ ലഭിക്കാറുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ അത് ഉപയോഗിക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്‍ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത് കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഒരു പാക്കേജ് അനുവദിക്കുവാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കുവാന്‍ ബി.ജെ.പി കേരളാ ഘടകം കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നും പീരുമേട് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് ശോഭാ സുരേന്ദ്രന് പറഞ്ഞു. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് സി. സന്തോഷ്കുമാര്‍ അദ്ധ്യക്ഷവഹിച്ച യോഗത്തില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്, ജി കൃഷ്ണന്‍കുട്ടി, ബിന്ദു സജി, വി.വി വിനോദ്കുമാര്‍, സൗന്ദര്‍രാജ്, എ.വി മുരളീധരന്, ധര്മിഷ്ഠന്് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: