കൊച്ചി: നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ പേമെന്റ്സ് അവാര്‍ഡ് 2015-ല്‍ കോര്പറേഷന് ബാങ്ക് മൂന്ന് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.
ഇടത്തരം ബാങ്കുകളുടെ വിഭാഗത്തില്‍ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റത്തില്‍ ഇന്ത്യന്‍ ബാങ്കുമായി ഒന്നാം സ്ഥാനം പങ്കിട്ട കോര്പറേഷന് ബാങ്ക് നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച്, ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് എന്നിവയില്‍ രണ്ടാം സ്ഥാനങ്ങള്‍ നേടി.
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്. ഗാന്ധിയില്‍ നിന്ന് കോര്പറേഷന് ബാങ്ക് ജനറല്‍ മാനേജര്‍മാരായ ഡോ. കുര്യന് പി. എബ്രഹാമും എസ് കുമാറും ചേര്‍ന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: