തിരുവനന്തപുരം: ജികെഎസ്എഫും തൊഴില്‍, നൈപുണ്യവകുപ്പും സംയുക്തമായി നടത്തുന്ന ദേശീയ കരകൗശലമേളക്ക് ഇന്ന് വൈകിട്ട് നാലിന് ചവറ കെഎംഎംഎല്‍ ഗ്രൗണ്ടില്‍ തിരിതെളിയും. മന്ത്രി ഷിബു ബേബി ജോണിന്റെ അദ്ധ്യക്ഷതയില്‍ ടൂറിസം മന്ത്രി ഏ.പി അനില്‍ കുമാര്‍ മേള ഉത്ഘാടനം ചെയ്യും. എന്‍.കെ പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി പിള്ള മുഖ്യാതിഥിയാകും.
ഷോപ്പിംങ്ങ് ഫെസ്റ്റിവലിന്റെ 9-ാം സീസണ് വ്യാപാരമേഖലയോടൊപ്പം കരകൗശല മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്കി കൊണ്ടുള്ള പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. കരകൗശല വിദഗ്ദര്‍ക്ക് അംഗീകാരം എന്ന നിലയില്‍ ഗ്രാന്‍ഡ് കേരള ടൂറിസം ക്രാഫ്റ്റ് അവാര്‍ഡ് ഈ വര്‍ഷം സംസ്ഥാന ജില്ലാ അടിസ്ഥാനത്തില്‍ ജികെഎസ് എഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചവറയില്‍ 2-ാം വര്‍ഷം നടക്കുന്ന ഈ മേള സ്ഥിരം സംവിധാനമാക്കാനുള്ള പദ്ധതിയാണ് ജി കെ എസ് എഫിനുള്ളതെന്ന് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: