പത്തനംതിട്ട: വലഞ്ചുഴി ദേവീക്ഷേത്രത്തില്‍ എട്ടാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് വൈകുന്നേരം 6.30ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. ബാബു ഉദ്ഘാടനം ചെയ്യും. വലഞ്ചുഴി ദേവസ്വം പ്രസിഡന്റ് അഡ്വ.ഡി.അശോക് കുമാര്‍ അദ്ധ്യക്ഷതവഹിക്കും. തുടര്‍ന്ന് ആചാര്യവരണം. ഭദ്രദീപ പ്രതിഷ്ഠ, ഭാഗവത മാഹാത്മ്യപ്രഭാഷണം, പള്ളിപ്പാട് ശിവദാസ സ്വാമികള്‍ യജ്ഞാചാര്യനും കീരിക്കാട് രാജു, നാരങ്ങാനം ഗോപന്, ആയാപ്പറമ്പില് ജയചന്ദ്രന് എന്നിവര്‍ യജ്ഞ പൗരാണികരുമാണ്. എല്ലാദിവസവും രാവിലെ 5 ന് ഗണപതിഹോമം, 6ന് വിഷ്ണുസഹസ്രനാമം, പാരായണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, സമൂഹ പ്രാര്‍ത്ഥന, 7 ന് ഭജന, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും. 8ന് ഉച്ചയ്ക്ക് 12.30ന് ഉണ്ണിയൂട്ട്, വൈകിട്ട് 5 ന് സേവന പദ്ധതിയായ മംഗല്യനിധിയുടെ വിതരണം ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളെ ദത്തെടുത്ത് കോന്നി ശബരിബാലികാസദനത്തില് ഏല്‍പ്പിച്ച വി.എച്ച്.പി വലഞ്ചുഴി സ്ഥാനീയ സമിതി, ബാലഗോകുലം എന്നിവയുടെ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും. 9ന് വൈകിട്ട് 5 ന് സമൂഹ വിദ്യാഗോപാലാര്‍ച്ചന, 10ന് രാവിലെ 11.30ന് ലക്ഷ്മീ നാരായണ പൂജ, വൈകിട്ട് 5 ന് സര്വ്വൈശ്യര്യപൂജ, 11 ന് വൈകിട്ട് 5 ന് ശനീശ്വര പൂജ, 12 ന് രാവിലെ 10ന് അവഭൃഥസ്നാ ഘോഷയാത്ര, ഉച്ചയ്ക്ക് 12 ന് സമര്‍പ്പണസഭ, 2 ന് മഹാപ്രസാദമൂട്ട്, എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: