പത്തനംതിട്ട: നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ബ്ലോക്ക്തല അയല്‍പ്പക്ക യുവ പാര്‍ലമെന്റില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിവരിക്കുന്നതിനേക്കാള്‍ പ്രാധാന്യം കേന്ദ്ര വിരുദ്ധ പ്രസംഗത്തിനെന്ന് പരാതി. കോന്നി ബ്ലോക്ക്തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് രാഷ്ട്രീയാതിപ്രസരമുള്ള പ്രസംഗം നടന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ.ആയിരുന്നു ഉദ്ഘാടകന്‍. കേന്ദ്രാവിഷ്കൃത പദ്ധതികളെപ്പറ്റി വിവരിക്കുന്നതിന് പകരം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇപ്പോള്‍ രാജ്യത്ത് വര്‍ഗ്ഗീയത ശക്തിപ്പെട്ടിരിക്കുന്നു എന്ന് തുടങ്ങുന്ന പ്രസംഗമാണ് നടത്തിയതെന്നാണ് പരാതി.
നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട സന്നദ്ധ സംഘടനകളുടേയും ക്ലബ്ബുകളുടേയും പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. നെഹ്റു യുവകേന്ദ്രയുടെ മുന്‍ ജില്ലാ ഉപദേശഖസമിതിയംഗം കോന്നിയൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. എസ്.കൃഷ്ണകുമാര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ലീലാ രാജന്, സന്തോഷ് എസ്, രജീന്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: