പത്തനംതിട്ട: അമ്മയ്ക്ക് അനുകൂല വിധി സംബാധിച്ചു നല്‍കിയെന്ന കാരണത്താല്‍ മകന് അഭിഭാഷകയെ ഓഫിസില്‍ കടന്ന് കുത്തി പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ പത്തനംതിട്ട ബാറിലെ മുതിര്‍ന്ന് അഭിഭാഷകയായ ആനിസ്വീറ്റിക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ഓമല്ലൂര്‍ കോയിക്കല്‍ കെ.കെ പ്രസാദി(49)ന് എതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പ്രസാദും മാതാവും തമ്മിലുണ്ടായ വസ്തു തര്‍ക്കത്തില്‍ മാതാവിന്റെ വക്കാലത്ത് ഏറ്റെടുത്തത് അഭിഭാഷകയായ ആനി സ്വീറ്റിയായിരുന്നു. വക്കാലത്ത് ഏറ്റെടുത്തപ്പോള്‍ തന്നെ തനിക്കെതിരെ ഭീക്ഷണി ഉണ്ടായിരുന്നതായി അഭിഭാഷക പറയുന്നു. കോടതി വിധി മാതാവിന് അനൂകുലമായതിനെ തുടര്‍ന്നുണ്ടാായ വൈര്യാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പൊലിസ് അറിയിച്ചു. ഓഫിസില്‍ അതിക്രമിച്ചു കയറിയ പ്രസാദ് അഭിഭാഷകയുടെ കഴുത്തില്‍ കത്തിവെച്ച് ഭീക്ഷണിപ്പെടുത്തി. ഇത് ചെറുക്കുന്നതിനിടെ ഇവരുടെ ഇരുകൈകള്‍ക്കും പരിക്കേറ്റു. ബഹളംകേട്ട് സമീപത്തുള്ള ഓഫിസിലുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. പൊലിസ് പ്രസാദിന് വേണ്ടി അന്വേഷം അരംഭിച്ചിട്ടുണ്ട്.
അഭിഭാഷക ആനി സ്വീറ്റിയെ അവരുടെ ഓഫീസില്‍ കയറി കയ്യേറ്റം ചെയ്യുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ജില്ലാ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പിലിപ്പോസ് തോമസും സെക്രട്ടറി ബിജു എം തങ്കച്ചനും പ്രതിഷേധിച്ചു. വനിതാ അഭിഭാഷകയെ അവരുടെ ഓഫീസില്‍ കയറി ഭീക്ഷണിപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത നടപടി സ്വതന്ത്രമായി അഭിഭാഷക വൃത്തി ചെയ്യുന്നതിനെതിരേയുള്ള കയ്യേറ്റമായി ബാര്‍ അസോസിയേഷന് കാണുന്നു. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന് ജനറല്‍ ബോഡി ഇന്ന് ഉച്ചയ്ക്ക് 12.30ന് ചേരുമെന്നും സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: