കാഞ്ഞങ്ങാട്: ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയത് 640 മന്തുരോഗികളെ. മന്തുരോഗ വ്യാപനം കൂടുതലായി കണ്ടുവരുന്നത് തീരപ്രദേശങ്ങളില്‍. മഞ്ചേശ്വരം, കുമ്പള, മംഗല്പാടി, മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട്, ചട്ടഞ്ചാല്‍, മുളിയാര്‍, ഉദുമ, പള്ളിക്കര, അജാനൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് രോഗികളെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
ജില്ലയില്‍ രാത്രികാല രക്ത പരിശോധനയുടെ ഭാഗമായി നടത്തിയ സ്ക്രീനിങ്ങില്‍ 10785 പേരെ പരിശോധിച്ചതില്‍ 18 പെരുടെ ശരീരത്തില്‍ മന്തുരോഗ വിരകള്‍ കണ്ടെത്തിയിയിരുന്നു. ഇതില്‍ എട്ടു പേര് അന്യ സംസ്ഥാന തൊഴിലാളികളാണ്. ഒരു വര്‍ഷത്തില്‍ ഒരു തവണ ഡി.ഇ.സി, ആല്‍ബണ്‍ഡസോള്‍ ഗുളികകള്‍ കഴിച്ചാല്‍ മന്തുരോഗം വരാതെ തടയാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ബോധവല്‍ക്കരണത്തിലും മന്തുരോഗ നിവാരണ പരിപാടിയിലും ജനങ്ങള്‍ക്കുള്ള താല്പര്യക്കുറവ് രോഗബാധയുണ്ടാകാന്‍ കാരണമാകുന്നതായും പറയുന്നു.
ഒന്നംഘട്ടമായി ജില്ലയിലെ മൂന്ന് നഗരസഭകളിലും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഗുളികവിതരണത്തില്‍ ഇന്നലെ വരെ 374302 പേര് ഗുളികയുടെ ഉപയോക്താക്കളായി.
ആദ്യഘട്ടത്തിലെ ലക്ഷ്യം 792537 പേരാണ്. 47.23 ശതമാനം ലക്ഷ്യം കൈവരിക്കാന്‍ മൂന്ന് ദിവസം കൊണ്ട് സാധിച്ചു. 23നാണ് ആദ്യഘട്ടം അവസാനിക്കുന്നത്. രണ്ടം ഘട്ടം ജനുവരി മൂന്നു മുതല്‍ 13 വരെ നടക്കും. ഡി.ഇ.സി ആല്‍ബന്‍ഡസോള്‍ എന്നീ രണ്ട് തരം ഗുളികകളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ തീരപ്രദേശ പഞ്ചായത്തുകളിലും മൂന്നുനഗരസഭകളിലും ഒന്നാംഘട്ട പരിപാടി നടപ്പാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 1268500 പേര്‍ക്ക് ഗുളിക വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ജനകീയ കൂട്ടായ്മകളിലൂടെയും ബസ്സ്റ്റാന്റുകള്, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിസ്റ്റ് ബൂത്തുകള്‍, വീട് വീടാന്തരമുള്ള വിതരണം, മൊബൈല്‍ ബൂത്ത്, മോപ്പ് അപ്പ്റൗണ്ട്, ആശുപത്രികള്‍ തുടങ്ങിയ രീതികളില്‍ ഗുളിക വിതരണം നടത്തും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജനങ്ങള്‍ ഗുളിക വാങ്ങാന്‍ താല്പര്യത്തോടെ ഓരോ ബൂത്തിലും എത്തുന്നുവെന്നതും ഗുളികകള്‍ അവിടെ വെച്ച് തന്നെ കഴിക്കാന്‍ തയ്യാറാകുന്നുവെന്നതും ജനങ്ങള്‍ മന്തുരോഗത്തെ കുറിച്ച് ബോധവാന്മാരുകുന്നുവെന്നതിന്റെ സൂചനയാണെന്ന് ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന് പറഞ്ഞു.
സമൂഹത്തിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വര്‍ഷത്തില്‍ ഒരുതവണ നിശ്ചിത അളവില്‍ ഡി.ഇ.സി, ആല്‍ബണ്‍ഡസോള്‍ ഗുളികകള്‍ നല്കി മന്ത് രോഗ വ്യാപനം തടയുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍, പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍ എന്നിവരെ ഗുളിക കഴിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡി.ഇ.സി, ആല്‍ബണ്‍ഡസോള്‍ ഗുളികകള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലെ ചെറു മന്തു വിരകള്‍ നശിക്കുകയും രക്തത്തിലൂടെ കൊതുകിലേക്കുള്ള മൈക്രോഫലേറിയയുടെ സംക്രമണം തടസ്സപ്പെടുകയും ചെയ്യുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: