കാസര്‍കോട്: ബാവിക്കരയിലെ നിലവിലെ തടയണ നിര്‍മ്മാണ സ്ഥലം അതിന് അനുയോജ്യമല്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി ഉദുമ നിയോജകമണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ജില്ലയിലെ പ്രധാനപ്പെട്ട നാല് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളാവശ്യത്തിനായി ഉണ്ടാക്കിയ ബാവിക്കര തടയണ നിര്‍മ്മാണത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരും, ഭരണ പ്രതിപക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തിയ അവിശുദ്ധ ഇടപാടുകളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യാഥാര്ത്ഥയമാക്കോണ്ട പദ്ധതിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ജില്ലയിലെ തന്നെ അറിയപ്പെടുന്ന കരാറുകാരാണ് തടയണ നിര്‍മ്മിക്കുന്നതിനായുള്ള കരാര്‍ ഏറ്റെടുത്തത്. പകുതിപ്പണിയെടുത്ത് കരാര്‍ പ്രകാരമുള്ള തുകയും വാങ്ങി കരാറുകാരന് പണിമതിയാക്കി പോയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഭരണ പ്രതിപക്ഷ രാഷ്ട്രീയക്കാരും ഒരക്ഷരം മിണ്ടാതിരുന്നത് ഇതിന്റെ തെളിവാണ്.
വര്‍ഷം തോറും നിര്‍മ്മിക്കുന്ന താല്‍ക്കാലിക തടയണയുടെ മറവില്‍ ചെലവഴിക്കുന്ന ലക്ഷക്കണക്കിന് രൂപയില്‍ നിന്ന് ഇവര്‍ കമ്മീഷന് അടിച്ച് മാറ്റുന്നുണ്ട്. കാസര്‍കോട്ടെ ജനങ്ങളെ ഇത്രയും കാലം ഉപ്പ് വെള്ളം കുടിപ്പിച്ചതിനും നികുതിപ്പണം അനാവശ്യമായി ചെലവഴിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കോള്ളണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ബിജെപി ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്, ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: