മധൂര്‍: ആര്‍എസ്എസിന്റെ തൊണ്ണൂറു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഭാരതത്തില്‍ ചെറുതും വലുതുമായ നിരവധി സംഘടനകള്‍ ഉയര്‍ന്നു വരുന്നതും അതു പോലെ തന്നെ തകര്‍ന്നടിയുന്നതും കാണാന്‍ കഴിയുന്നുണ്ടെന്നും അതില്‍ ചിലത് അമീബയെ പോലെ സ്വയം മുറിഞ്ഞു കഷ്ണങ്ങളാവുന്നതും മറ്റു ചിലത് വിദേശആശയങ്ങളെ ഭാരതത്തില്‍ വിളയിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘ ചാലക് ഗോപാല കൃഷ്ണന് പറഞ്ഞു. നമ്മുടെ ഭാരതത്തിന്റെ യഥാര്‍ത്ഥ രോഗം ഭാരതീയസംസ്കാരത്തിനു വന്ന മൂല്ല്യശോഷണമാണെന്നും അത് പരിഹരിക്കാന്‍ വളരുന്ന തലമുറയെ വാര്‍ത്തെടുക്കുക എന്ന ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ആശയം നടപ്പിലാക്കുകയാണ് ഇന്നു സംഘം ചെയ്തു കൊണ്ടിരിക്കുന്നത്. അതു തന്നെയാണ് സംഘത്തിന്റെ വളര്‍ച്ചയുടെ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘസ്വയംസേവകര്‍ വളണ്ടിയര്‍ മാത്രമല്ല അവര്‍ തങ്ങളുടെ കടമയെ കുറിച്ച് സ്വയം ബോധവാന്മാരെന്നും അതു തന്നെയാണ് പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍, സന്നദ്ധസേവനങ്ങള്‍ എന്നിവയില്‍ അവര്‍ മുന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവെന്ന വാക്കു കേള്‍ക്കുമ്പോള്‍ ചിലര്‍ വിറളിപിടിക്കുക യാണ്. അത് ഒരു സംസ്കാരമാണെന്ന ബോധമുണ്ടാവണം. ഭാരത ചരിത്രത്തില്‍ ഇന്നേ വരെ ഹിന്ദുധര്‍മ്മ ത്തിലേക്ക് ബലം പ്രയോഗിച്ച് ചേര്‍ത്തിട്ടില്ല. ഭാരതസംസ് കാരം തച്ചുടച്ചവരുടെ വരെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങുന്നത് നല്ല പ്രവണതയല്ല. പുരാതന കാലത്തെപോലെ തന്നെ ഭാരതം വീണ്ടും ലോകത്തെ നയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തെ ലോകം ഉറ്റു നോക്കുന്നു. അങ്ങനെയുള്ള ഭരണാധികാരികളെ സംഭാവന ചെയ്യാന്‍ ആര്‍എസ്എസിനു കഴിഞ്ഞിരിക്കുന്നു. തടങ്ങില്‍ മുഖ്യ പ്രഭാഷമം നടത്തുകയായിരുന്നു അദ്ദേഹം.
മധൂര്‍ പഞ്ചായത്തിലെ രാമദാസ് മണ്ഡലവും മധൂര്‍ മണ്ഡലവും സംയുക്തമായി പഥസഞ്ചലനം നടത്തി. ഭഗവതി നഗറില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം ഉളിയത്തടുക്ക വഴി മധൂര്‍ ക്ഷേത്രപരിസരത്ത് സമാപിച്ചു. മാവിഷ് മുഖ്യാഥിതിയായിരുന്നു. വിഭാഗ് കുടുംബ പ്രബോധിനി പ്രമുഖ് പുണ്ഡരീകാക്ഷന്‍, താലൂക്ക് കാര്യവാഹ് പവിത്രന്, അക്ഷത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: