നെടുമങ്ങാട്: കെഎസ്ആര്‍ടിസി ബസ്സ് ടെര്‍മിനല്‍ പണികളില്‍ അപാകത. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. റോഡിനുസമാന്തരമായി വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ അതുവഴി മഴവെള്ളവും മാലിന്യങ്ങളും ടാങ്കിലിറങ്ങി ജലം മലിനമാകുന്നു. ഫയര്‍ ആന്‍ഡ് സേഫ്റ്റിക്കുവേണ്ടിയും കുടിവെള്ളം ശേഖരിക്കുന്നതിനുമാണ് റോഡിനു സമാന്തരമായി വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനായി മാന്‍ഹോളും നിര്‍മ്മിച്ചിട്ടുണ്ട് ഇതുവഴി പായുന്നവെള്ളം കെട്ടിടത്തിന്റെ ചുമരുകളിലും തൂണുകളിലും കനിഞ്ഞിറങ്ങി ബസ്സ് കാത്തുനില്ക്കുന്നവരുടെ ദേഹത്ത്വീഴുന്നു കൂടാതെ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്ക്റ്റ് നല്കുന്ന വര്ക്ക്ഷോപ്പിനുസമീപം നിര്‍മ്മിച്ചിട്ടുള്ള സെപ്റ്റിക്ക് ഡാങ്കില്‍ പൊട്ടിയൊലിക്കുകയാണ്.
100 ഓളം ജീവനക്കാരാണ് വര്‍ക്ക്ഷോപ്പില്‍ പണിയെടുക്കുന്നത്. ഈ കെട്ടിടത്തില്‍ മഴപെയ്താല്‍ വെള്ളകെട്ടുണ്ടാകും. ഇതുവഴി വലിച്ചിട്ടുള്ള ത്രീഫെയ്സ് ലൈന്‍ അപകട ഭീതിയുമുണ്ടാക്കുന്നതരത്തിലാണ് കരാറുകാരന് പണികള്‍ നടത്തിയിട്ടുള്ളത്. ബസ്ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് സര്‍വ്വീസ് ആരംഭിച്ചിട്ടും ബസ്കയറാന്‍ എത്തുന്നവര്‍ക്ക് ഇരിപ്പിടമില്ല. നിത്യേന അറുപത്തിയെട്ടോളം സര്‍വ്വീസുകള്‍ നടത്തുന്ന നെടുമങ്ങാട്ടെ പ്രധാന ബസ്ടെര്‍മിനലില്‍ പൊതുജനങ്ങള്‍ക്ക് വേണ്ട സുഗമമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല.
ബിജെപി നെടുമങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പൂവത്തൂര്‍ ജയന്, നേതാക്കളായ കെ.എ. ബാഹുലേയന്, താരാജയകുമാര്‍, ബി.എസ്. ബൈജു, ജെ. അജികുമാര്‍, ആലപ്പുറം പ്രശാന്ത് എന്നിവര്‍ ടെര്‍മിനല്‍ പണിയുടെ ആപാകത നേരില്‍ കണ്ട് മനിസിലാക്കി എറ്റിഒയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ടെര്‍മിനല്‍ പണിയില്‍ അഴിമിതികാട്ടിയ കരാറുകാരനെ കരിംമ്പട്ടികയില് ഉള്‍പ്പെടുത്തുകയും വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള നിയമനടപടി കൈകൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: