തിരുവനന്തപുരം: മെഡിക്കല്‍കോളേജിലെ യുവ ഡോക്ടര്‍മാരായ ഡോ. ആന്‍ മേരി ജേക്കബ്, ഡോ. ജ്യോതി എസ്.ആര്, ഡോ. പ്രിയ പി.എസ് എന്നിവര്‍ക്ക് മികച്ച ഗവേഷണങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. ജയ്പൂരില്‍ വച്ചുനടന്ന നെഞ്ചുരോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിലാണ് മികച്ച ഗവേഷണത്തിനുള്ള പുരസ്കാരത്തില്‍ രണ്ടാം സ്ഥാനം ഡോ.ആന്‍ മേരി ജേക്കബിനും മൂന്നാംസ്ഥാനം ഡോ. ജ്യോതിക്കും ലഭിച്ചത്.
തിരുവനന്തപുരത്തു നടന്ന ശിശുരോഗ വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ള ഏറ്റവും മികച്ച തീസിസിനുള്ള ഡോ. ഓമനാ മാത്യു പുരസ്കാരം ഡോ. പ്രിയ പി.എസ് നേടി. ന്യൂമോണിയ ബാധിച്ച കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകുന്നത് സംബന്ധിച്ചുള്ള പഠനത്തിനാണ് ഈ അവാര്‍ഡ് ലഭിച്ചത്. എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. പ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: