കാഞ്ഞങ്ങാട്: ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാല്‍ കാവുപള്ളം ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തിന് നേരെ മുസ്ലീം തീവ്രവാദികള്‍ നടത്തിയ അക്രമം ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള മുസ്ലീം തീവ്രവാദികളുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ്. ഹിന്ദുക്കള്‍ക്ക് നേരെയും ആരാധനാലയങ്ങള്‍ക്ക് നേരെയും ജില്ലയില്‍ നടക്കുന്ന ആസൂത്രിത അക്രങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം കാവുംപള്ളത്തുണ്ടായത്. സ്വാമിമാര്‍ സന്ധ്യാവന്ദനത്തിന് തയ്യാറെടുക്കുന്ന സമയത്താണ് അക്രമമുണ്ടായത്. അക്രമം നടന്ന വിവരമറിഞ്ഞെത്തിയ പോലീസ് തൊട്ടടുത്തുള്ള പാക്കിസ്ഥാന് കോളനിയിലുള്ള അക്രമകാരികളെ പിടികൂടാനല്ല മറിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. മുസ്ലീം തീവ്രവാദികളുടെ അക്രമത്തില്‍ പരിക്കേറ്റ് ഭജനമന്ദിരത്തിനകം ചോര നിറഞ്ഞിരുന്നു. ഇത് സ്വാമിമാരെക്കൊണ്ട് കഴുകിക്കളയാനാണ് പോലീസ് തിടുക്കം കാട്ടിയത്. ജില്ലയില്‍ ഇതിന് മുമ്പ് ക്ഷേത്രങ്ങള്‍ക്ക് നേര നടന്ന പല അക്രമങ്ങളിലും പോലീസ് കേസെടുക്കാതെ ആദ്യം ചെയ്തത് തെളിവ് നശിപ്പിക്കലാണ്.
മീപ്പുഗിരി ശ്രിദുര്ഗാ പരമേശ്വരി ക്ഷേത്രത്തിലും, മാങ്ങാട് ഗോപാലകൃഷ്ണ ക്ഷേത്രത്തിലും പോത്തിന് തല വെച്ചപ്പോഴും, മഡിയന്‍ കൂലോം ക്ഷേത്രകവാടത്തിന് പച്ചപെയിന്റടിച്ചപ്പോഴും പോലീസ് ആദ്യം ശ്രമിച്ചത് കൂടുതല്‍ പേരറിയാതിരിക്കാനുള്ള ശ്രമമാണ്. മാങ്ങാട് നാട്ടുകാരുടെ എതിര്‍പ്പ് കൂടി വന്നപ്പോഴാണ് പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായത്. ഹിന്ദു ആരാധാനാലയങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ മാത്രമാണ് പോലീസിന് ഈ ശുഷ്കാന്തി. മുസ്ലീം ലീഗിന്റെ നേതാക്കളുടെ സമ്മര്‍ദ്ദത്തിലാണ് ജില്ലയിലെ പോലീസ് അധികാരികള്‍. കാവുംപള്ളത്ത് അക്രമം നടത്തിയവര്‍ക്കെതിരെ നിസാര കേസെടുത്ത പോലീസിന് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പിട്ട് കേസെടുക്കാന്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള അന്വേഷണം വേണ്ടിവന്നു.
ഇതര മതസ്ഥരുടെ ആരാധനാലയമാണ് അക്രമക്കപ്പെട്ടതെങ്കില് എന്താകുമായിരുന്നു സ്ഥിതിയെന്നും ആര്‍എസ്എസ് നേതൃത്വം ചോദിച്ചു. ആരാധനാലയം അക്രമിക്കുകയും ഭക്തരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത് അങ്ങേയറ്റം ഗൗരവതരവും സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. സംഭവം നടന്നിട്ട് ജില്ലയിലെ ജനപ്രതിനിധികളോ ജില്ലാ ഭരണാധികാരികളോ സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ഹിന്ദു ആരാധനാലയത്തിനെതിരെ നടന്ന അക്രമത്തിന് ഗൗരവം കല്‍പ്പിക്കുന്നില്ല എന്നതിന്റെ തെളിവാണ്. മുസ്ലീം ലീഗിന്റെയും എന്‍ഡിഎഫിന്റെയും മതതീവ്രവാദ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊയിനാച്ചിക്കടുത്ത് പാക്കിസ്ഥാന് കോളിനിയിലെ ഫറൂഖ്, റഷീദ്, റാഷി, ജംഷാദ് തുടങ്ങിയ ക്രിമിനലുകള്‍ നേതൃത്വം നല്കിയ അക്രമം, വരാനിരിക്കുന്ന വലിയ കലാപത്തിനുള്ള മുന്നൊരുക്കമായിട്ടാണ് കാണേണ്ടതെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന് കോളനിയെന്ന് സ്വയം നാമകരണം ചെയ്താണ് തീവ്രവാദികള്‍ ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. മതേതരത്വം പറഞ്ഞ് നടക്കുന്ന രാഷ്ട്രീയക്കാരും അസഹിഷ്ണുത വാദികളും ഈ ഫാസിസ്റ്റ് നടപടിയെയും അസഹിഷ്ണുതയെയും കണ്ടതായി നടിക്കുന്നില്ല. ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി സത്യത്തെ മറച്ചുവെയ്ക്കാനും വെളളപൂശാനും അക്രമികള്‍ക്ക് എന്തും ചെയ്യാനുമുള്ള പ്രോത്സാഹനമാണ് നേതൃത്വവും ജില്ലാ ഭരണകൂടവും നല്‍കുന്നത്.
സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം മത തീ്രവവാദികള്ക്കതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ എ.വേലായുധന്, ജില്ലാ കാര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന്, വനവാസി വികാസ കേന്ദ്രം കണ്ണൂര്‍ വിഭാഗ് സംഘടന കാര്യദര്‍ശി പി.കൃഷ്ണന് എന്നിവര്‍ ആവശ്യപ്പെട്ടു.
അക്രമത്തില്‍ പ്രതിഷേധിച്ച് കാവുംപള്ളത്ത് നടന്ന പ്രതിഷേധം പ്രകടനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് ശിവകുമാര്‍ പൊതുവാള്, സെക്രട്ടറി ബാബു അഞ്ചാംവയല്‍, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് സതീശന് മാസ്റ്റര്‍, താലൂക്ക് കാര്യവാഹക് നാഗേഷ്, ഉദുമ താലൂക്ക് പ്രചാരക് പ്രബിന്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി രാജന് മൂളിയാര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിരാമന്, ബജ്രംഗ്ദള് ജില്ലാ സംയോജക് ജയറാം പൂച്ചക്കാട്, സഹ സംയോജക് വിവേക് കൊളവയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: