തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പൂര്‍ത്തിയായതായി. ശംഖുമുഖത്തെ ആറാട്ട് കടവിലൊരുങ്ങിയിരിക്കുന്ന പ്രധാന വേദി എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ്. കൂടാതെ അഞ്ചുലക്ഷത്തിലധികംപേര്ക്ക് സമ്മേളന പരിപാടികള്‍ വീക്ഷിക്കാനുള്ള സൗകര്യവും പൂര്‍ത്തിയായിട്ടുണ്ട്. സമ്മേളന നഗരിയില്‍ ആള്‍ക്കാരുമായി എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വെട്ടുകാട്, ബീമാപള്ളി, ടൈറ്റാനിയം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വേളി ടൂറിസ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ആതുര സേവനങ്ങള്‍ക്കായി ഹോമിയോപ്പതി, അലോപ്പതി, ആയുര്‍വേദം എന്നീ വൈദ്യസഹായ കേന്ദ്രങ്ങളും ആംബുലന്‍സ് സര്‍വീസും ശംഖുമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരും ധര്‍മ്മസേനയും വാളണ്ടിയേഴ്സായി രംഗത്തുണ്ടാകും. കൂടാതെ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സേവനം കമ്മീഷണര്‍, ഡിസിപി, എസിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായതായി സമത്വ മുന്നേറ്റയാത്രാ കണ്‍വീനര്‍ ചൂഴാല്‍ ജി. നിര്‍മ്മലന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: