കാഞ്ഞങ്ങാട്: കേരളത്തില്‍ ഹൈന്ദവ സംഘടനകളുടെ ഒരുമിച്ച് മുന്നേറാനുള്ള തീരുമാനത്തില്‍ വിറളിപൂണ്ട് ഇടത്-വലത് മുന്നണികള്‍ പരക്കം പായുന്നു. തങ്ങളെ ഇത്രയും കാലം പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ സാമുദായിക സംഘടനകള്‍ തുല്ല്യനീതിക്കും, തുല്ല്യ അവകാശത്തിനും വേണ്ടി ഒരുമിക്കുമ്പോള്‍ അതിനെ ഇല്ലാതാക്കാനുള്ള പരിശ്രമമാണ് ഉമ്മന്‍ചാണ്ടിയുടേത്. ന്യൂനപക്ഷ പ്രീണനം നടത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ മതേതരമാണെന്നു പറയുന്നു. എല്ലാവര്ക്കും രാജധര്‍മ്മം ഒരുപോലയാണ്. ഇത് തുറന്ന് പറയുമ്പോള്‍ പറയുന്നവരെ ജയിലിലടക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള സമീപനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഗോവിന്ദന് മടിക്കൈ പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷ നേതാക്കന്മാരും രാഷ്ട്രീയ നേതാക്കളും മതവിദ്വേഷം പരത്തുന്ന നിരവധി പ്രസ്താവനകള്‍ നടത്തിയപ്പോള്‍ മിണ്ടാതിരുന്ന പോലീസ് യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ കേസെടുത്തത് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണെന്നും ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: