നെയ്യാറ്റിന്‍കര: ഡോ ജി.ആര്. പബ്ലിക് സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്തദാനം ജീവദാനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സ്കൂള്‍ എന്‍എസ്എസ്, പിടിഎ, കെഇബിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ഡോ ജി.ആര്. പബ്ലിക് സ്കൂളില്‍ രക്തദാനക്യാമ്പ് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ സഹകരണത്തോടെ മജീഷ്യന്‍ ഇന്ദ്രജിത്ത് നയിച്ച രക്തദാന ബോധവത്കരണ മാജിക് ഷോ നടന്നു. സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി, പ്രിന്‍സിപ്പാള്‍ മരിയാ ജോ ജഗദീഷ്, ബ്രഹ്മനായകം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: