തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കലാ കായികമത്സരങ്ങളില്‍ സംഘാടകപ്പിഴവ്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്്കൂളില്‍ നടന്ന ആഘോഷപരിപാടികള്‍ വെള്ളക്കെട്ടില്‍ നടത്തിയതിനാല്‍ അസുഖബാധിതരായ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രാവിലെ 10ന് നടക്കേണ്ട ഉദ്ഘാടന ചടങ്ങ്് ഒന്നര മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ചടങ്ങിനെത്തിയ മന്ത്രിമാര്‍ അഞ്ചു മിനിറ്റുകൊണ്ട് വഴിപാടുപോലെ ഉദ്ഘാടനം നടത്തി സ്ഥലംവിട്ടു. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന്് വൈകല്യം വകവയ്ക്കാതെയാണ് പലരും എത്തിയത്. മന്ത്രി എം.കെ. മുനീറിനോട് ഇതേക്കുറിച്ചു പരാതിപറയാനെത്തിയപ്പോള്‍ പരാതി കേള്‍ക്കാന്‍പോലും നില്‍ക്കാതെ ക്യാബിനറ്റ് ഉണ്ടെന്നുപറഞ്ഞ് തിടുക്കത്തില്‍ മന്ത്രി മടങ്ങിപ്പോകുകയായിരുന്നു.
അപസ്മാരം വരാറുള്ള കുട്ടികളുണ്ടായിട്ടും അവര്‍ക്കായി ഒരുക്കിയ കളിക്കളത്തില്‍ കുണ്ടും കുഴിയുമായി വെള്ളക്കെട്ടായിരുന്നതിനാല് മത്സരം സജീവമായില്ല. തിരുവനന്തപുരത്ത് നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ ഉള്ളപ്പോഴാണ് ഭിന്നശേഷിയുള്ള കുട്ടികളെ ഇങ്ങനെ ദ്രോഹിച്ചതെന്ന് മണ്ണന്തല മരിയന്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ തങ്കമണി പരാതിപ്പെട്ടു. ഇതിനെക്കുറിച്ചു സംഘടകരോട് ചോദിച്ചപ്പോള്‍ ഇവിടെവച്ചുതന്നെ നടത്തിയാല്‍ മതിയെന്നാണ് മുകളില്‍ നിന്നുള്ള ഉത്തരവ് എന്നാണ് അറിയാന്‍ കഴിഞ്ഞത്്. കുട്ടികള്‍ക്ക് കുടിവെള്ളം പോലും നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഡ്രെയിനേജ് പൊട്ടിയൊഴുകുന്ന ഓടയ്ക്ക് സമീപമുള്ള ഷെഡ്ഡിലാണ് ഭക്ഷണമൊരുക്കിയത്. ചെളിവെള്ളം നിറഞ്ഞ സ്കൂള്‍ പരിസരത്ത് ഉദ്ഘാടനച്ചടങ്ങ് നടത്തിയതിനാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കസേരകളില്‍ ഇരുന്ന് പങ്കെടുക്കാനാകാതെ വശങ്ങളിലേക്ക് മാറിനില്‍ക്കേണ്ടതായും വന്നു. യാതൊരു ആസൂത്രണവുമി
ല്ലാതെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പെയിന്റിംഗ് മത്സരം വിശദീകരിച്ചിരുന്നത് ഇംഗഌഷിലായിതനാല് മിക്ക കുട്ടികള്‍ക്കും മികവുപുലര്‍ത്താനായില്ല. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഈ കലോത്സവം നടത്താറുള്ളത്. 25 വര്‍ഷമായി ഈ ദുരിതം അനുഭവിക്കുകയാണെന്ന് പരാതി പറയുമ്പോഴും ഇവര്‍ക്ക് ഇങ്ങനെയൊക്കെ മതി എന്നാണ്സംഘാടകര് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: