കുമ്പള: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാറിന്റെ ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്കൗശല്യ യോജന പരിശീലന കേന്ദ്രം കുമ്പളയില്‍ സ്ഥാപിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സുരേഷ് കുമാര്‍ ഷെട്ടി ആവശ്യപ്പെട്ടു.
ബിജെപി കുമ്പള പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, ശങ്കര ആള്‍വ എന്നിവര്‍ സംസാരിച്ചു. ഡി.എസ്.മോഹന്‍കുമാര്‍ സ്വാഗതവും സുബ്രഹ്മണ്യനായ്ക് നന്ദിയും പറഞ്ഞു.
ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി കെ.ശഹ്കര ആള്‍വ (പ്രസിഡന്റ്), കെ.വിനോദന്‍, ഉഷാകുമാരി, ബാബുഗട്ടി, ഡി.എന്‍.ഷെട്ടി (വൈസ് പ്രസിഡന്റ്), വസന്തഗട്ടി (ജനറല്‍ സെക്രട്ടറി), മധുസൂദനന്, അനില്‍ഷെട്ടി, ഡി.എസ്.മോഹനന്, സുബ്രഹ്മണ്യനായ്ക് (സെക്രട്ടറി), കെ.കമലാക്ഷ (ട്രഷറര്‍) എന്നിവരടങ്ങുന്ന 22 എക്സിക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു. അശോക്സിംഗാളിന്റെയും, ബിജെപി പ്രവര്‍ത്തകയായ വിജനയുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: