കണ്ണൂര്‍: നാലു ദിവസമായി കണ്ണൂര്‍ കടലായിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ കാര്യകര്‍ത്താ വികാസ് വര്ഗ്ഗിനെതിരെ പച്ചനുണ പ്രചാരണവുമായി സിപിഎം മുഖപത്രം. സംസ്ഥാനത്തെ ആര്‍എസ്എസ് സംസ്ഥാനതലത്തില്‍ ജില്ലാ ഉപരിപ്രവര്ത്തകര്ക്കായി നടക്കുന്ന ക്യാമ്പുമായി ബന്ധപ്പെട്ടാണ് ദേശാഭിമാനിയും ചില ഇംഗ്ലീഷ് മാധ്യമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പക്കള്ളം പടച്ചുവിട്ടത്. രാജ്യ വ്യാപകമായി സംസ്ഥാന തലത്തില്‍ വര്‍ഷംതോറും സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കാറുളളതാണ് ഇത്തരം ക്യാമ്പുകള്‍.
ഇക്കാര്യമൊന്നുമറിയാതെയാണ് നുണപ്രചാരണം. അനുദിനം കേരളത്തില്‍ ശക്തിപ്പെടുന്ന ആര്‍എസ്എസ് വളര്‍ച്ചയില്‍ വിറളിപൂണ്ട് നടത്തുന്ന ഈ പ്രചാരണങ്ങള്‍ക്കു പിന്നില്‍ നാട്ടില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണെന്നു വ്യക്തമാണ്.
ആര്‍എസ്എസ് മേധാവി യോഗത്തിലെത്തിയത് അന്വേഷിക്കണമെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും മറ്റുമുളള പച്ചക്കളളവുമായാണ് മുഖപത്രം ഇന്നലെ പുറത്തിറങ്ങിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍നിന്ന് ചില നേതാക്കള്‍ പറഞ്ഞുകൊടുത്ത വാര്‍ത്ത ഏതാനും മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയായിരുന്നു.
പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷ പദ്ധതികളുടെ ഭാഗമായാണ് ഈ ആരോപണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കുക, പാര്‍ട്ടിതന്നെ ഈ വിഭാഗങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്തുക, അത് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കുക എന്ന ഗൂഢ പദ്ധതിയാണ് ഈ ആരോപണത്തിനു പിന്നിലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആസൂത്രണം ചെയ്ത പദ്ധതിയ്ക്ക് അരങ്ങൊരുക്കുകയാണ് പാര്‍ട്ടിയുടെ ഈ പ്രചാരണത്തിനു പിന്നിലെ ലക്ഷ്യമെന്ന് പരക്കെ വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: