ലണ്ടന്‍: ബ്രിട്ടനിലെ ഒന്നര ദശലക്ഷം ഭാരതീയര്‍ രചിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ മാനുഷിക ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടന് ഭാരതത്തിന്റെ പ്രത്യേക പങ്കാളിയാണ്. ബ്രിട്ടന് സന്ദേശത്തിന് മുന്നോടിയായി ദി സണ്‍ഡേ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
നാനാത്വത്തില്‍ പൊതുവായ വിശ്വാസം കണ്ടെത്തിയതാണ് ഭാരത-ബ്രിട്ടന് ബന്ധത്തിന്റെ അടിത്തറയെന്നും പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ബ്രിട്ടന് സന്ദര്‍ശനത്തെ കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി 12 നാണ് ബ്രിട്ടനില്‍ എത്തുന്നത്. നീണ്ടകാലഘട്ടത്തിലെ ഇടവേളക്കുശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ബ്രിട്ടന് സന്ദര്‍ശിക്കുന്നത്. 13ന് വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഭാരതീയരുടെ മഹാസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ബ്രിട്ടനാണ്. അതുപോലെ യുറേപ്പിനേക്കാള് കൂടുതല്‍ ഭാരതീയ വ്യവസായികള്‍ നിക്ഷേപം നടത്തിയിട്ടുള്ളത് ബ്രിട്ടനിലാണ്.
ഭാവിക്കുവേണ്ടിയുള്ള മനുഷ്യവിഭവങ്ങള്‍ നമ്മള് സൃഷ്ടിക്കുകയാണ്. നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ നഗരങ്ങള്‍ സുരക്ഷിതമായി കാത്ത് രക്ഷിക്കുന്നു. സൈബര്‍ നെറ്റ്വര്‍ക്ക് സംരക്ഷണത്തിലൂടെ നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നു. ബ്രിട്ടന്റെ സാമ്പത്തിക പുനരുദ്ധാനം പ്രചോദകമാണ്. മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടോ പ്രതിരോധ സഹകരണം, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: