കൊച്ചി: ബാര്‍ കോഴ കേസില്‍ തിരുവന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വാദം പൂര്‍ത്തിയാക്കി വിധി പറയും. ജസ്റ്റീസ് ബി. കമാല്‍പാഷയാണു ഹര്‍ജി പരിഗണിക്കുന്നത്.
സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹൈക്കോടതിയില്‍ ഹാജരാകും. അഡ്വക്കേറ്റ് ജനറലിന് പകരമായാണ് കപില്‍ സിബല്‍ ഹാജരാകുക. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ വിജിലന്‍സിന്റെ പരാമര്‍ശങ്ങള്‍ക്കെതിരായ കോടതി ഉത്തരവ് വിജിലന്‍സിന്റെ പ്രതിഛായയെത്തന്നെ ബാധിക്കുമെന്നും ഹൈക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും അഡ്വ.കെ.പി ദണ്ഡപാണി ആവശ്യപ്പെട്ടിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തകര്‍ച്ചയ്ക്ക് കാരണം ബാര്‍കോഴ വിവാദമാണെന്നുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു. ബാര്മകാഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് മന്ത്രി കെ. ബാബു പറഞ്ഞിരുന്നു. അത്ര കാര്യമായിട്ടല്ലെങ്കിലും രമേശ് ചെന്നിത്തല, ടി.എന്‍ പ്രതാപന് തുടങ്ങിയവരും മാണിയോടുള്ള അതൃപ്തി സൂചിപ്പിച്ചിരുന്നു.
അതേസമയം രാജി ആവശ്യം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പൂര്‍ണമായും തള്ളിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: