ന്യൂദല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയുടെ 88-ാം ജന്മദിനത്തില് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ നേതൃത്വവും. രാവിലെ അദ്വാനിയുടെ വസതിയിലെത്തിയ പ്രധാനമന്ത്രി അദ്വാനിക്ക് ജന്മദിനാശംസകള് നേര്‍ന്നു.
നമ്മുടെയെല്ലാം വഴികാട്ടിയും പ്രേരണാശ്രോതസ്സുമാണ് അദ്വാനി. ഏറ്റവും മികച്ച അധ്യാപകനും നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതിരൂപവുമാണ്, നരേന്ദ്രമോദി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അദ്വാനിക്ക് ജന്മദിനാശംസകള് നേര്‍ന്നു.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ബിജെപി സംഘടനാ സെക്രട്ടറി രാംലാല്‍ തുടങ്ങിയവരും പൃഥ്വിരാജ് റോഡിലെ അദ്വാനിയുടെ വസതിയിലെത്തി ആശംസകളറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: