കൂടാളി: സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ റീത്ത് വെച്ച് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. കൂടാളി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മത്സരിച്ച ടി.സന്തോഷിന്റെ കൂടാളിയിലെ വീടിനു മുന്നിലാണ് സിപിഎം സംഘം കഴിഞ്ഞ ദിവസം റീത്ത് വെച്ചത്. മൂന്നോളം വാഹനങ്ങളില്‍ പ്രകടനമായെത്തിയ സിപിഎം സംഘം വീടിനു മുന്നില്‍ ബോംബെറിയുകയും ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി വീടിനു മുന്നില്‍ പ്രകടനം നടത്തുകയും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: