കോളയാട്: ആലച്ചേരിയില്‍ ഹിന്ദു ഐക്യവേദി നേതാവിന്റെ വീടിനു നേരെ അക്രമം. വീടിന്റെ മുന്നില്‍ റീത്തുവെച്ചു. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരിയും പ്രമുഖ പ്രഭാഷകനും താന്ത്രികാചാര്യനുമായ ഹരികൃഷ്ണന് ആലച്ചേരിയുടെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി 12 മണിയോടെയയിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഹരികൃഷ്ണന്റെ വൃദ്ധമാതാവ് കിടക്കുന്ന മുറിയുടെ ജനല്‍ ചില്ലുകളാണ് കല്ലേറില്‍ തകര്‍ന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോളയാട് പഞ്ചായത്തില്‍ ബിജെപി 15 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ബിജെപി ഉള്‍പ്പെടെ ശക്തമായ ത്രികോണ മത്സരം നടന്നതോടെ നേരത്തെ ഭരണത്തിലുണ്ടായിരുന്ന യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടിരുന്നു. എല്‍ഡിഎഫിന് 7 സീറ്റും യുഡിഎഫിന് 5 സീറ്റുമാണ് ലഭിച്ചത്. പരാജത്തില്‍ വിറളി പൂണ്ടവരായിരിക്കും അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കണ്ണവം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, വൈസ് പ്രസിഡണ്ട് മോഹനന് മാനന്തേരി, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, സംഘപരിവാര്‍ നേതാക്കളായ ടി.രാജശേഖരന്, കെ.സജീവന്, ഒ.രാഗേഷ്, കെ.ജി.ബാബു, കൊല്ലമ്പറ്റ പ്രേമന്, വി.സദാനന്ദന്, സി.കുഞ്ഞിക്കണ്ണന്, തുടങ്ങിയ നിരവധി പേര് വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആലച്ചേരിയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: