തൊടുപുഴ: തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയും സംഘവും നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ വീട്ടിലേക്ക് ഗുണ്ട് വലിച്ചെറിഞ്ഞതായി പരാതി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇയാള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ആക്രമണമെന്നാണ് ആക്ഷേപം. കോടിക്കുളം വെള്ളംച്ചിറ വാര്‍ഡില്‍ കണ്ണിയാമറ്റത്തില് ബിനോയിയുടെ വീട്ടിലേക്കാണ് ഇന്നലെ വിജയപ്രകടനത്തിനിടെ സ്ഥാനാര്‍ഥിയും സുഹൃത്തുക്കളും ഗുണ്ട് എറിഞ്ഞത്. ഇവിടെ നിന്ന് വിജയിച്ച മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയും സംഘവുമാണ് സംഭവത്തിന് പിന്നലെന്ന് പോലീസ് പറഞ്ഞു. ഈ സമയം വീട്ടില്‍ ബിനോയിയുടെ രോഗിയായ അമ്മയും ഭാര്യയും ഒന്നരയും രണ്ടരയും വയസുള്ള കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഗുണ്ട് പൊട്ടിയതിന്റെ ആഘാതത്തില്‍ രോഗിയായ മേരിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ബിനോയിയുടെ ഭാര്യ സ്ഥാനാര്‍ഥിയോട് ഇക്കാര്യത്തേക്ക് ചോദിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കയറി വന്ന് അസഭ്യം പറയുകയും ബിനോയിയെ കൊന്നുകളയുമെന്ന് ഭീക്ഷണപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. തെരഞ്ഞെടുപ്പില്‍ ബിനോയി എതിര് സ്ഥാനാര്‍ഥിക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യമാണ് വിജയപ്രകടനത്തിന്റെ മറവില്‍ ഭീഷണിപ്പെടുത്തിയതെന്നാണ് ഇവരുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: