എരുമേലി: പോളിംഗ് സ്റ്റേഷനു സമീപത്തെ സിപിഎം ബൂത്ത് പരാതിയെ തുടര്‍ന്ന് പോലീസ് നീക്കി. എരുമേലി ഒഴക്കനാട് അഞ്ചാംവാര്‍ഡിലെ രണ്ടാം നമ്പര്‍ എന്‍എസ്എസ് കരയോഗം ഹാളിന് സമീപം തെരഞ്ഞെടുപ്പ് ചട്ടത്തിലെ ദൂരപരിധി ലംഘിച്ച് ബൂത്ത് കെട്ടിയെന്ന പരാതിയെത്തുടര്‍ന്നാണ് എരുമേലി എസ്ഐ കെ.ആര്.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് നീക്കിയത്. ബൂത്തിന് സമീപം നിന്ന് അതുവഴി വരുന്ന വോട്ടര്‍മാരെ സ്വാധീനിക്കുവാനുള്ള ശ്രമം തുടങ്ങിയതോടെയാണ് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസി. കെ.ആര്.സോജി പോലീസില്‍ പരാതി നല്‍കിയത്. ഇതോടൊപ്പം കേരളകോണ്‍ഗ്രസ് സമീപത്തെ കടയ്ക്ക് മുന്നില്‍ നിരത്തിയിട്ട മേശയും കസേരകളും ഫ്ളെക്സ് ബോര്‍ഡുകളും പോലീസ് എടുത്തു മാറ്റിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: